സംസ്ഥാന നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. നിയമനിര്മാണത്തിനായാണു നിയമസഭ പ്രധാനമായും ചേരുന്നതെങ്കിലും ബാര്‍, പക്ഷിപ്പനി, മദ്യനയം, കരിമണല്‍ തുടങ്ങി വിഷയങ്ങള്‍ സഭയെ പ്രക്ഷുബ്ദമാക്കാന്‍ സാധ്യതയേറെയാണ്. ആകെ പതിന്നാലു ദിവസം സഭ സമ്മേളിക്കുന്നതില്‍ രണ്ടു ദിവസം സ്വകാര്യ ബിസിനസിനായി പോകും. അവശേഷിക്കുന്ന ദിവസങ്ങളില്‍ ഒരു ദിവസം ഉപധനാഭ്യര്ഥനകള്ക്കായി മാറ്റിവയ്ക്കുന്നതൊഴിച്ചാല് ബാക്കി നിയമനിര്മാണത്തിനായാണു വിനിയോഗിക്കുക.
Comments