തിരുവനന്തപുരം:ഐ.ജി ടോമിന് ജെ തച്ചങ്കരിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ നിര്‍ദേശം തേടി. സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് തച്ചങ്കരി രംഗത്ത് വന്ന സാഹചര്യത്തിലാണ് നടപടി. അനധികൃത സ്വത്ത് സമ്പാദനം, ചട്ടം ലംഘിച്ച് വിദേശ യാത്ര തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട തച്ചങ്കരിയുടെ സ്ഥാനക്കയറ്റം നാല് വര്‍ഷമായി തടഞ്ഞുവച്ചിരിക്കുകയാണ്.
സ്ഥാനക്കയറ്റം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും സ്ഥാനക്കയറ്റത്തെ എതിര്‍ത്തു. ഇതോടെയാണ് തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കേരളം കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് കത്തയക്കുകയായിരുന്നു. ആദ്യമായാണ് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍്റെ സ്ഥാനക്കയറ്റ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അഭിപ്രായം ആരായുന്നത്.
Comments