ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞു. പെട്രോളിന് 91 പൈസയും ഡീസലിന് 84 പൈസയുമാണ് കുറഞ്ഞത്. പുതിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ വന്‍ ഇടിവാണ് എണ്ണവിലയില്‍ ഉണ്ടാകുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയിലെ വിലയിടിവിന് അനുസരിച്ച് രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കുറക്കുന്നില്ല എന്നും ആരോപണമുണ്ട്.
ബാരല്‍ ക്രൂഡ് ഓയിലിന് 72 ഡോളറില്‍ താഴെയാണ് ഇപ്പോള്‍ വില. നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ക്രൂഡ് ഓയില്‍ വിലയാണിത്. വില കുറയുകയാണെങ്കിലും എണ്ണയുല്പാദനം കുറക്കേണ്ടെന്ന് എണ്ണയുല്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അമേരിക്കയില്‍ ഷേല്‍ ഓയിലിന്‍െറ ഉല്പാദനം കുത്തനെ കൂടിയതാണ് അസംസ്കൃത എണ്ണയുടെ വിലയില്‍ കുറവുവരാന്‍ കാരണം. ക്രൂഡ് ഓയില്‍ വില ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ട്.
Comments