ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തോടെ പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് തുടക്കം. ബാര്‍ തുറക്കാന്‍ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബാര്‍ കോഴ പ്രശ്നം ചോദ്യോത്തര വേള നിര്‍ത്തിവച്ച് സഭ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടി. വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാമെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം നടപടികള്‍ തുടരാന്‍ അനുവദിച്ചത്. മാണി രാജിവയ്ക്കുക, മാണിക്കെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. എന്നാല്‍, ഈ സമയം ധനമന്ത്രി കെ.എം. മാണി സഭയില്‍ ഹാജരായിരുന്നില്ല.
Comments