വീടിന്റെ വാതിലിന്റെ കുറ്റി പൊളിച്ച് അകത്തുകയറി വയോധികയെ മര്‍ദ്ദിച്ച് ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട കവലയ്ക്ക് സമീപം ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഭാവനാമന്സിലില് പി.കെ.ഭാവനാംഗി(75)യെയാണ് മോഷ്ടാക്കള്‍ മര്‍ദ്ദിക്കുകയും വളയും കമ്മലും ഊരിയെടുക്കുകയും ചെയ്തത്. സംഭവസമയം ഉറങ്ങിക്കിടക്കുകയായിരുന്നു ഭാവനാംഗി. പോലീസെത്തി മോഷ്ടാക്കളെ കൂട്ടിക്കൊണ്ടുപോയി.മോഷ്ടാക്കളെ മോഷണം നടന്ന വീട്ടില്‍ ഞായറാഴ്ച എത്തിച്ച് തെളിവെടുപ്പ് നടത്തി. വീടിന്റെ 500 മീറ്റര്‍ അകലെനിന്ന്, മോഷ്ടിച്ച നിലവിളക്ക്, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും ഇവരുടെ കൈയില്‍നിന്ന് കുറച്ച് സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. മോഷ്ടാക്കളുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Comments