സംസ്ഥാനത്തെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മന്ത്രി കെ.എം. മാണിക്ക് ബാറുടമകള്‍ കോഴ കൈമാറിയതിന്റെ തെളിവുകളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് നിയമസഭയില്‍.മാണിക്ക് കോഴ നല്‍കിയെന്ന് ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ കാറിലെത്തി രണ്ടു ഗഡുക്കളായാണ് പണം കൈമാറിയതെന്ന്, കോഴപ്രശ്നം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് കോടിയേരി ആരോപിച്ചു. മന്ത്രി കെ.എം. മാണിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു കോടിയേരിയുടെ ആരോപണം.
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കാലത്ത് ആറരയ്ക്ക് കാറിലെത്തിയാണ് ആദ്യംഗഡു പണം കൈമാറിയത്. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍-01 ബി 7878 നമ്പറുള്ള കാറിലെത്തിയാണ് ഇവര്‍ എത്തിയത്. ആദ്യം ഡ്രൈവര്‍ പതിനഞ്ച് ലക്ഷം രൂപയും പിന്നീട് രണ്ടുപേര്‍ 35 ലക്ഷം രൂപയുമാണ് കൈമാറിയത്.
ഇതുസംബന്ധിച്ച ദൃശ്യങ്ങളുടെ സി.ഡി. കോടിയേരി നിയമസഭയുടെ മേശപ്പുറത്ത് വച്ചു. എന്നാല്‍, സി.ഡി. മേശപ്പുറത്ത് വയ്ക്കാനാകില്ലെന്ന് സഭാനടപടികള്‍ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് റൂളിങ് നല്കി
Comments