ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഡ്ലെയ്ഡ് ഓവല്‍ വേദിയാകും. ഡിസംബര്‍ നാലിന് ബ്രിസ്ബെയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഫിലിപ്പ് ഹ്യൂസിന്റെ മരണത്തെ തുടര്‍ന്ന് ഇത് നീട്ടിവെയ്ക്കുകയായിരുന്നു.
അഡ്ലെയ്ഡില് ഡിസംബര്‍ ഒന്‍പതിന് ആദ്യ ടെസ്റ്റ് തുടങ്ങും. ബ്രിസ്ബെയ്നില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് 17ന് തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
Comments