ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്‍െറ വില 113 രുപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വില കുറക്കാന്‍ തീരുമാനിച്ചത്. മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ആഗോള വിപണിയിലെ വില പ്രകാരം രാജ്യത്ത് അഞ്ചാം തവണയാണ് വില കുറക്കുന്നത്.
ഡല്‍ഹിയില്‍ 14.2 കിലോഗ്രാം ഭാരമുള്ള പാചക വാതക സിലിണ്ടറിന് 752 രൂപയാണ് പുതിയ വില. മുമ്പ് 865 രൂപയായിരുന്നു. അഞ്ചു തവണയായി 170.5 രൂപയാണ് സിലിണ്ടര്‍ ഒന്നിന് കുറവ് വരുത്തിയത്. വിമാന ഇന്ധനത്തിനും 4.1 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
വര്‍ഷത്തില്‍ സബ്സിഡി നിരക്കില്‍ 12 പാചക വാതക സിലിണ്ടറുകളാണ് ലഭിക്കുന്നത്. ഇതിനെ പുറമെ വാങ്ങുന്ന സിലണ്ടറുകള്‍ക്ക് സസ്ബിഡി ലഭിക്കില്ല. ഈ സിലിണ്ടറിന്‍െറ വിലയിലാണ് സര്‍ക്കാര്‍ കുറവ് വരുത്തിയത്.
Comments