ആലപ്പുഴ: കണ്ണര്‍കാട്ട് പി. കൃഷ്ണപിള്ള സ്മാരകം സന്ദര്‍ശിക്കാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. ബിജെപി നേതാവ് എം.ടി. രമേശിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പൊലീസ് തടഞ്ഞത്. ബി.ജെ.പി സംഘത്തെ സ്മാരകത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സ്ഥലത്ത് സി.പി.എമ്മും സംഘടിച്ചിരുന്നു. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. തുടര്‍ന്ന് സ്മാരകത്തിന് സമീപം കണ്ണര്‍കാട് ജങ്ക്ഷനില്‍ ബി.ജെപി പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു.
Comments