ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് തന്‍െറ ഭാഗം വിശദീകരിക്കാന്‍ ബി.സി.സി.ഐ അവസരം തന്നില്ലെന്നും അഞ്ച് മിനിറ്റുകൊണ്ടാണ് തനിക്കെതിരെ തീരുമാനമുണ്ടായതെന്നും മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഒരു അഭിമുഖത്തിലാണ് ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത് വിമര്‍ശമുന്നയിച്ചത്.
ഗോഡ്ഫാദറില്ലാത്തതാണ് തനിക്ക് തിരിച്ചടിയായത്. ക്രിക്കറ്റിനെതിരെ താന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. സാഹചര്യ തെളിവുകള്‍ പോലും എനിക്കെതിരല്ല. വിലക്കേര്‍പ്പെടുത്തിയ കാര്യം അറിയുന്നത് മാധ്യമങ്ങളില്‍ നിന്നാണ്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇതേക്കുറിച്ച് പറയുന്നില്ല. കോടതി എന്നെ കുറ്റക്കാരനായി കാണുമെന്ന് കരുതുന്നില്ല. മറ്റുള്ളവര്‍ക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ബി.സി.സി.ഐ തലപ്പത്ത് മാറ്റമുണ്ടാകണമെന്ന സുപ്രീംകോടതിയുടെ അഭിപ്രായത്തില്‍ പ്രതീക്ഷയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു
Comments