ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് സുപ്രീംകോടതിയില്‍ എന്‍. ശ്രീനിവാസന്. ഐ.പി.എല്‍ വാതുവെപ്പില്‍ മരുമകന് ഗുരുനാഥ് മെയ്യപ്പനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ നടപടിയെടുത്തില്ല എന്ന വാദത്തിന് അദ്ദേഹം മറുപടി നല്കി. ഇക്കാര്യത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചിരുന്നതായി അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
ചെന്നൈ സൂപ്പര്‍കിങ്സ് ടീം തുടങ്ങിയത് അന്നത്തെ ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ശരത്പവാറിനോട് ചോദിച്ചിട്ടാണെന്നും അദ്ദേഹം പരമോന്നത കോടതിയില്‍ വ്യക്തമാക്കി. അന്ന് ബി.സി.സി.ഐ സെക്രട്ടറയായിരുന്ന തനിക്ക് അനുമതി നല്‍കിയത് പവാറാണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
Comments