ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 13 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. 11 സി.ആര്.പി.എഫ് ജവാന്മാരും രണ്ട് ഓഫീസറുമാരുമാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ശേഷം സുക്മ ജില്ലയിലെ ചിന്തഗുഫ പ്രദേശത്താണ് ആക്രമണമുണ്ടായത്. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂറിന് 450 കിലോമീറ്റര്‍ അകലെയാണ് സുക്മ ജില്ല.
ഗ്രാമീണരെ മനുഷ്യ കവചമാക്കിയായിരുന്നു മാവോയിസ്റ്റ് ആക്രമണം. അതിനാല്‍ ജവാന്മാര്ക്ക് ശക്തമായ തിരിച്ചടി നല്കാന് സാധിച്ചില്ളെന്നും അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഛത്തീസ്ഗഡില്‍ സി.ആര്.പി.എഫിന് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. നവംബറില്‍ മാവോയിസ്റ്റുകള്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് ആറു സി.ആര്.പി.എഫ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
Comments