മാവോവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. വയനാട്ടില്‍ മാവോവാദികളും പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. മാവോവാദികളെ നേരിടുന്ന വിഷയത്തില്‍ തമിഴ്നാട്, കര്‍ണാടക ആഭ്യന്തരമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments