തൊടുപുഴ: ജനപക്ഷ യാത്രയെ തകര്‍ക്കാന്‍ മദ്യലോബി ഗൂഢാലോചന നടത്തുന്നതായി സംശയിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്. ജനപക്ഷയാത്രക്കു വേണ്ടി ബാറുടമകളില്‍ നിന്ന് പിരിവ് നടത്തിയെന്ന ആരോപണം അതിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നു. ആരോപണത്തില്‍ പൊലീസും എക്സൈസ് വകുപ്പും അന്വേഷണം നടത്തണമെന്നും സുധീരന് ആവശ്യപ്പെട്ടു.
ചങ്ങനാശേരിയില്‍ പിരിവു നടത്തിയെന്ന ആരോപണം നേരിടുന്ന എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം. ഇതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോട്ടയം ഡി.സി.സി പ്രസിഡന്‍്റ് ടോമി കല്ലാനിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും സുധീരന് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ പണമിടപാട് നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണ സ്വീകരിക്കണം. മദ്യലോബിക്കെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയത്തെ ത്തിയ ജനപക്ഷയാത്രയുടെ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധീരന്.
Comments