തിരുവനന്തപുരം: ആലപ്പുഴയില്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ സി.പി.എമ്മുകാരെ പ്രതിയാക്കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ജില്ലയിലെ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാണ്. അവര്‍ തമ്മിലുള്ള തര്‍ക്കമാണ് കേസിന് പിന്നിലെന്നും വി.എസ് ആരോപിച്ചു. സ്മാരകം തകര്‍ത്ത കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച ആലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
വി.എസ് മുഖ്യമന്ത്രിയായ സമയത്ത് പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രനാണ് ഒന്നാം പ്രതി. ലതീഷിനെ കൂടാതെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പി.സാബു, സി.പി.എം പ്രവര്ത്തകന് രാജന്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് മറ്റു പ്രതികള്‍.
Comments