പഴയകാല കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യം പറഞ്ഞ് വിരട്ടാന്‍ വരേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. സി.പി.ഐ -കോണ്‍ഗ്രസ് ബന്ധം പഴയകഥയാണ്. കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്ന കാര്യത്തില്‍ ആരും മോശക്കാരല്ല. സി.പി.എമ്മിന്റെ ചരിത്രം മറച്ചുവെച്ചുകൊണ്ടാണ് പിണറായി സി.പി.ഐക്കു നേരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പന്ന്യന്‍.
കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സോമനാഥ് ചാറ്റര്‍ജി ശ്രമിച്ച കാര്യം മറക്കരുത്. ജോതി ബസു ഇന്ദിരാഗാന്ധി സര്‍ക്കാറിനെയും പിന്തുണച്ചിരുന്നു. പിണറായിയുടെ വാര്‍ത്താസമ്മേളനത്തില്‍ പി.കെ.വിയുടെ പേര് വലിച്ചിഴച്ചത് ശരിയായില്ല എന്നും പന്ന്യന്‍ പറഞ്ഞു.
Comments