നാദാപുരം പീഡനക്കേസ് അട്ടിമറിക്കാന്‍ മന്ത്രി ആര്യാടന് മുഹമ്മദ് ശ്രമിക്കുന്നതായി സമസ്ത. പീഡനം നടന്ന സ്കൂള്‍ മാനേജ്മെന്റ് തലവനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ള്യാരുടെ ഉറ്റ അനുയായിയുമായ പേരോട് അബ്ദുറഹ്മാന് സഖാഫിയെ ചോദ്യം ചെയ്യണമെന്നും സമസ്തയുടെ യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസ് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം. കേസ് അട്ടിമറിക്കാനുള്ള മന്ത്രിയുടെ നീക്കം ചെറുക്കുമെന്നും പീഡനത്തിനിരയായ ബാലികക്ക് നിയമ സഹായം നല്‍കുമെന്നും സമസ്ത വ്യക്തമാക്കി.
Comments