പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന്റെ വസതികളില്‍ വിജിലന്‍സ് റെയ്ഡ്. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലേയും വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.
അഞ്ച് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് തുടങ്ങിയത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് അദ്ദേഹത്തെ പ്രതിയാക്കി വിജിലന്‍സ് തൃശ്ശൂര്‍ കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് റെയ്ഡ്.
Comments