തിരുവനന്തപുരം : ഇന്നത്തെ ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ മനുഷ്യത്വത്തിന് വിലകല്പ്പിച്ചതിന് സ്വാമി വിവേകാനന്ദനും ആക്രമിക്കപ്പെട്ടേനെയെന്നും അദ്ദേഹത്തിന്റെ മുഖത്തൊഴിക്കാന്‍ എഞ്ചിന് ഓയിലുമായി വന്നേനെയെന്നും ശശി തരൂര്‍ എം.പി. ഇന്നത്തെ ഇന്ത്യയിലേയ്ക്ക് സ്വാമി വിവേകാനന്ദന് എത്തിയാല്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ച അതേ ഗുണ്ടകള്‍ അദ്ദേഹത്തെയും ലക്ഷ്യമിട്ടേനെയെന്നും തരൂര്‍ പറഞ്ഞു. സ്വാമി വിവേകാനന്ദനും ജനങ്ങളെ ബഹുമാനിക്കണമെന്നാണ് പറഞ്ഞത്. മറ്റെന്തിനെക്കാളും പ്രധാനം മനുഷത്വമാണെന്ന് അദ്ദേള്‍ം പറഞ്ഞേനെ. ഗോള്‍വാള്‍ക്കറുടേതല്ല, സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വത്തെയാണ് നമ്മള് ആദരിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Comments