You are Here : Home / News Plus

ഗണേഷിന്റെ ആരോപണം അവ്യക്തമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, December 10, 2014 07:41 hrs UTC

പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്കെതിരെ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ഉന്നയിച്ച ആരോപണത്തിന് വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുമരാമത്ത് വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഗണേഷിന്റെ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എസ് സുനില്‍ കുമാര്‍ എം എല്‍ എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചത് ചട്ടവിരുദ്ധമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.