കോഴിക്കോട്: പി.ജി ഡോക്ടര്‍മാരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഡോക്ടര്‍മാരെ മാറ്റാനുള്ള നിര്‍ദേശം പിന്‍വലിക്കാമെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
രാവിലെ എട്ടു മണി മുതല്‍ ഒ.പികളിലും വാര്‍ഡുകളിലും ഓപ്പറേഷന് തിയേറ്ററുകളിലും പി.ജി ഡോക്ടര്‍മാര്‍ ജോലിക്കെത്തിയിരുന്നില്ല. എന്നാല്‍ ഐ.സി.യു, ലേബര്‍ റൂം തുടങ്ങിയ അവശ്യമേഖലകളില്‍ അവര്‍ സേവനത്തിനെത്തിയിരുന്നു. സമരം പിന്‍വലിച്ച സാഹചര്യത്തില്‍ പി.ജി ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളേജിന്‍െറ അംഗീകാരം നിലനിര്‍ത്താനായി 18 പി.ജി ഡോക്ടര്‍മാരെയാണ് സര്‍ക്കാര്‍ മാറ്റി നിയമിച്ചത്.
Comments