You are Here : Home / News Plus

മാവോയിസ്റ്റുകളെ നേരിടാന്‍ കേരളാ പൊലീസ് സുസജ്ജമാണെന്ന് ചെന്നിത്തല

Text Size  

Story Dated: Saturday, December 13, 2014 03:28 hrs UTC

കല്‍പറ്റ: മാവോയിസ്റ്റുകളെ നേരിടാന്‍ കേരളാ പൊലീസ് സുസജ്ജമാണെന്നും മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ വയനാട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. പൊലീസ് നടപടികള്‍ക്കൊപ്പം ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് ക്ഷേമ-വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും.
മാവോയിസ്റ്റുകള്‍ നോട്ടമിടുന്ന പ്രദേശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. ഇവിടുത്തെ അവസ്ഥ മുതലെടുക്കാനുള്ള മാവോയിസ്റ്റ് ശ്രമം ചെറുക്കുന്നതിന് മാധ്യമങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വെടിവെപ്പ് നടന്ന ആദിവാസി മേഖലയില്‍ ഡിസംബര്‍ 31, ജനുവരി 1 എന്നീ തീയതികളില്‍ സന്ദര്‍ശനം നടത്തും. മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച് കര്‍ണാടക, തമിഴ്നാട്, കേരള ആഭ്യന്തര മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.