ലോസ് ആഞ്ചലസ്: ഇന്ത്യന്‍ മൊസാര്‍ട്ട് എ.ആര് റഹ്മാന് വീണ്ടും ഓസ്കര് പരിഗണന പട്ടികയില്‍. എട്ടാമത് ഓസ്കര് അക്കാദമി അവാര്‍ഡിലെ ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലാണ് റഹ്മാന് സംഗീതത്തിന് നോമിനേഷന് ലഭിച്ചിരിക്കുന്നത്. തമിഴ് സൂപ്പര്‍താരം രജനികാന്തിന്്റെ മകള്‍ ഐശ്വര്യ ധനുഷ് സംവിധാനം ചെയ്ത കൊച്ചടിയാന് എന്ന അനിമേഷന്‍ ചിത്രത്തിലെ സംഗീതത്തിനാണ് റഹമാനെ തേടി വീണ്ടും ഒസ്കര് വിളി വന്നിരിക്കുന്നത്.
2008ല്‍ സ്ളലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിന് ഒറിജിനല്‍ സ്കോര്‍ വിഭാഗത്തില്‍ റഹാമാന്‍ ഓസ്കര് ലഭിച്ചിരുന്നു. 2015 ജനുവരി 15 നാണ് ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഫെബ്രുവരി 22 ന് ലോസ് ആഞ്ചലസിലെ കൊഡാക് തിയേറ്ററില്‍ വെച്ച് അവാര്‍ഡ്ദാന ചടങ്ങ് നടക്കും.
Comments