കൊല്‍കത്ത: കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ശാരദ ചിട്ടി തട്ടിപ്പുകേസില്‍ സംസ്ഥാന ഗതാഗത മന്ത്രി മദന്‍ മിത്രയെ അറസ്റ്റ് ചെയ്തതിന് ചിത്രങ്ങളാണ് തെളിവെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അറസ്റ്റ് ചെയ്യണമെന്ന് മമത പറഞ്ഞു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സഹാറ മേധാവി സുബ്രത റോയിയോടൊപ്പം മോദി നില്ക്കുന്ന ചിത്രങ്ങളുണ്ടെന്നും അതിനാല്‍ മോദിയെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐയ്ക്ക് കഴിയുമോയെന്നും മമത ചോദിച്ചു. മദന്‍ മിത്രയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്കത്തയില് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശാദര ചിട്ടി മേധാവിയോടൊപ്പമുള്ള ചിത്രത്തില്‍ മദന്‍ മിത്രയുമുണ്ടെന്നതിനാല് അയാളെ ക്രിമിനലെന്നു മുദ്ര കുത്താനാവില്ലെന്നും മമത പറഞ്ഞു. നരേന്ദ്ര മോദിയുടെ പൊലീസിനോട് ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പറയൂ എന്ന് മമത കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Comments