കൊല്‍ക്കത്ത: മകന്‍െറ ഇന്റര്‍നെറ്റ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ഐ.എസ്് അനുകൂല ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തതിന് അറസ്റ്റിലായ മെഹ്ദിയുടെ പിതാവ് മസ്റൂര്‍ ബിശ്വാസ്. മകന് ഐ.എസുമായി യാതൊരു ബന്ധവുമില്ല. തന്‍െറ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മകന് പറഞ്ഞെന്നും ബിശ്വാസ് ടെലിവഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘മെഹ്ദിയുടെ അറസ്റ്റിനെ കുറിച്ച് അറിയില്ല. പൊലീസ് ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. മകന്‍െറ ഫോണ്‍ ഓഫ് ആണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് തങ്ങള്‍ ബംഗളൂരുവിലേക്ക് പോകുകയാണ്’ ബിശ്വാസ് പറഞ്ഞു.
രാവിലെ 8.45 മുതല്‍ രാത്രിവരെ മകന് ഓഫീസിലായിരിക്കും. അവന് നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മെഹ്ദിയുടെ പിതാവ് വ്യക്തമാക്കി.
ഷാമി വിറ്റ്നസ് എന്ന പേരിലുള്ള ഐ.എസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിക്കുന്നത് ബംഗളൂരുവില്‍ നിന്നാണെന്ന് ബ്രിട്ടീഷ് ചാനലായ ചാനല്‍ ഫോര്‍ ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. Elsaltador@gmail.com എന്ന മെയ്ല് ഐ.ഡി ഉപയോഗിച്ച് @Shamiwitness, @Elsaltador എന്നീ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്നും ചാനല്‍ ഫോര്‍ റിപ്പോര്‍ട്ട് ചെയ്തു. @Shamiwitness ഏറ്റവും കൂടുതല്‍ ബ്രിട്ടീഷ് പൗരന്മാര് പിന്തുടരുന്ന(ഫോളോ) ഐ.എസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടാണെന്നും വാര്‍ത്ത പുറത്ത് വിട്ടിരുന്നു.
Comments