കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആദ്യപാദ സെമിയില്‍ കേരള ബ്ളാസ്റ്റേഴ്സിന് ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ചെന്നൈയിന് എഫ്.സിയെ കേരളം കീഴടക്കിയത്. 27ാം മിനിറ്റില്‍ ഇഷ്ഫാഖ് അഹമ്മദ് ആദ്യ ഗോളും 29ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം രണ്ടാം ഗോളും നേടി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളി താരം സുശാന്ത് മാത്യുവാണ് മൂന്നാം ഗോള്‍ നേടിയത്. ചെന്നൈന് എഫ്.സിക്കെതിരേ ചെന്നൈയില്‍ നടക്കുന്ന രണ്ടാം പാദ സെമിയും കൂടി ജയിച്ചാല്‍ കേരളത്തിന് ഐ.എസ്.എല്ലിന്റെ ഫൈനലില്‍ കടക്കാം.
Comments