ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന് കി ബാത് എന്ന് പേരിലുള്ള റേഡിയോ പ്രഭാഷണത്തിലാണ് ലഹരി ഉപയോഗത്തിന്റെ വെല്ലുവിളികളെക്കുറിച്ച് മോദി ഓര്‍മ്മിപ്പിച്ചത്. ലഹരിപദാര്‍ഥങ്ങള്‍ മൂന്നു നാശങ്ങളാണ് വരുത്തുന്നത്. ഡാര്‍ക്നെസ്(ഇരുട്ട്), ഡിസ്ട്രക്ഷന്‍(നശീകരണം) ഡീവാസ്റ്റേഷന്(ഉന്മൂലനം). ത്രീ 'ഡി' പ്രശ്നമെന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്. സമൂഹം, ഭരണകൂടം, നിയമം ഇവ യോജിച്ച് ഈ പ്രശ്നത്തെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് ലഹരിവിമുക്ത ഇന്ത്യ എന്ന പുതിയ മുന്നേറ്റം തുടങ്ങാം. ഇതിലൂടെ ജനങ്ങള്‍ക്ക് അവബോധം പകരാം. ഈ വിഷയത്തില്‍ ഭാഗഭാക്കാകാന്‍ കായിക, സിനിമ താരങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു.
Comments