ശബരിമലയില്‍നിന്നു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വനിതാ മാധ്യമപ്രവര്‍ത്തക. അതും ആകാശവാണിക്കു വേണ്ടി. കോഴിക്കോട് ചേവായൂര്‍ സ്വദേശി വി. പ്രീതയാണ് ആ ഭാഗ്യവതി.ഔദ്യോഗിക ജോലിക്കാണെത്തിയതെങ്കിലും ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാംപടി കയറിയാണ് സന്നിധാനത്തെത്തിയത്.
ആകാശവാണി കോഴിക്കോട് നിലയത്തിലെ സീനിയര്‍ അനൗണ്‍സറായ ഇവര്‍ ആദ്യമായാണ് ശബരിമലയിലെത്തുന്നത്. തന്റെ ബാല്യകാലത്തു പോലും സ്വാമിയെ കാണാന്‍ എത്തിയിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.ഔദ്യോഗികജോലി പൂര്‍ത്തിയാക്കി പ്രീത ഇന്നു ശബരിമലയില്‍ നിന്നു തിരികെ പോകും.
എല്ലാദിവസവും വൈകുന്നേരം 6.40നാണ് ശബരിമല വാര്‍ത്തകള്‍ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നത്.
Comments