തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠനോട് അപമര്യാദയായി പെരുമാറുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നല്കി. വീരമണികണ്ഠനെ അപമാനിക്കുയും വീട് ആക്രമിക്കുകയും ചെയ്തതില്‍ സെനറ്റ് അംഗവും കെ.പി.സി.സി. സെക്രട്ടറിയുമായ ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ നടപടിയെടുക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ ജ്യോതികുമാര്‍ ചാമക്കാലയുടെ പങ്ക് അന്വേഷിച്ചു നടപടിയെടുക്കാന്‍ ഗവര്‍ണര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പു ഉടന്‍ വേണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് സംഘടനകള്‍ ഒകേ്ടാബര്‍ 14 മുതല്‍ 18വരെ സത്യഗ്രഹ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് പ്രോ വൈസ് ചാന്‍സിലറുടെ വീടിനു നേരേയും സര്‍വകലാശാല ആസ്ഥാനത്തും ആക്രമണമുണ്ടായത്. വീടാക്രമിച്ച സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം നടന്നുവരികയാണ്.
Comments