നെടുമ്പാശേരിയില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാള്‍ അറസ്റ്റില്‍
Text Size
Story Dated: Sunday, December 14, 2014 04:00 hrs UTC
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കോലഞ്ചേരി കോടതി ജീവനക്കാരന് രാജു ജോസഫാണ് പൊലീസിന്റെ പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ പൈപ്പ് ബോംബ് വച്ചിട്ടുണ്ടെന്ന് പ്രതി ഫോണിലൂടെ അറിയിക്കുകയായിരുന്നു.
ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ പീന്നീട് ഫോണ്‍ സന്ദേശം വ്യാജമാണെന്ന് അറിയുകയായിരുന്നു.
Comments