മാവോയിസ്റ്റുകള്‍ ഫോണ്‍ ചോര്‍ത്തിയെന്ന അവകാശവാദം അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല
Text Size
Story Dated: Sunday, December 14, 2014 05:32 hrs UTC
തിരുവനന്തപുരം: കേരള പൊലീസിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിലവിലെ സാഹചര്യത്തില്‍ കേരള പൊലീസിന്റെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്ളേഡ് മാഫിയയെ നേരിടാന്‍ മാവോയിസ്റ്റുകളുടെ സഹായം വേണ്ട. വയനാട്ടിലെ ആദിവാസികളോടൊപ്പമായിരിക്കും പുതുവര്‍ഷം ആഘോഷിക്കുകയെന്നും ചെന്നിത്തല പറഞ്ഞു.
Comments