മെഹ്ദി മസ്റൂര്‍ ബിശ്വാസിന്‍െറ അറസ്റ്റിനെതിരെ പൊലീസിന് ഭീഷണി
Text Size
Story Dated: Sunday, December 14, 2014 05:39 hrs UTC
ബംഗളൂരു: ട്വിറ്ററിലൂടെ ഐ.എസ് അനുകൂല പ്രചാരണം നടത്തിയ മെഹ്ദി മസ്റൂര്‍ ബിശ്വാസിന്‍െറ അറസ്റ്റിനെതിരെ ഭീഷണി. ബംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അഭിഷേക് ഗോയലിന് ട്വിറ്ററിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഞങ്ങളുടെ സഹോദരങ്ങളെ നിങ്ങളുടെ കൈകളില്‍ വിടില്ലെന്നും പ്രതികാരം ചെയ്യുമെന്നുമായിരുന്നു ട്വിറ്റര്‍ സന്ദേശം. മെഹ്ദി മസ്റൂറിനെ അറസ്റ്റ് ചെയ്തെന്ന അഭിഷേക് ഗോയലിന്‍െറ ട്വീറ്റിന് മറുപടിയായാണ് ഭീഷണി സന്ദേശം വന്നത്. അതേസമയം ഭീഷണി സന്ദേശങ്ങളെ പൊലീസ് തള്ളിക്കളഞ്ഞു. ഇതിന് കൂടുതല്‍ പ്രാധാന്യം കല്പിക്കേണ്ടെന്നും ബംഗളൂരു പൊലീസ് പറഞ്ഞു.
Comments