You are Here : Home / News Plus

ഝാര്‍ഖണ്ഡിലും ജമ്മുകശ്മീരിലും നാലാംഘട്ട പോളിംഗ് അവസാനിച്ചു

Text Size  

Story Dated: Sunday, December 14, 2014 05:47 hrs UTC

റാഞ്ചി‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഝാര്‍ഖണ്ഡിലും ജമ്മുകശ്മീരിലും നാലാം ഘട്ട പോളിംഗ് അവസാനിച്ചു. ഝാര്‍ഖണ്ഡില്‍ 15 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 61 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് വോട്ടുചെയ്യാനെത്തിയത്. 71.28 ശതമാനം രേഖപ്പെടുത്തിയ ചന്‍കയാരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശങ്ങളില്‍ 60 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തി.
രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 15 ല്‍ 13 മണ്ഡലങ്ങളിലെ പോളിംഗ് മൂന്ന് മണിക്ക് അവസാനിച്ചു. ബൊകാറോ, ധന്‍ബാദ് മണ്ഡലങ്ങളില്‍ അഞ്ച് മണി വരെ പോളിംഗ് തുടര്‍ന്നു.
ജമ്മുകശ്മീരില്‍ 49 ശതമാനമാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്. നാല് ജില്ലകളിലെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. കടുത്ത തണുപ്പ് കാരണം മന്ദഗതിയിലാണ് കശ്മീരില്‍ പോളിംഗ് ആരംഭിച്ചത്. ഒറ്റപ്പെട്ട ചെറിയ ആക്രമണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പൊതുവെ സമാധാനപരമായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ്.
മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും. അഞ്ച് ഘട്ടങ്ങളിലായാണ് ഇരുസംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.