കോഴവിവാദത്തില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. ബഹളം നിയന്ത്രിക്കാനാകാത്തതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.കോടിയേരിബാലകൃഷ്ണന് നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ബഹളം കൂട്ടിയത്.
ബഹളത്തിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞു. ഇതേ തുടര്‍ന്ന് സബ്മിഷനും ചോദ്യോത്തരവേളയും റദ്ദാക്കിയതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
Comments