ഓസ്ട്രേലിയയിലെ സിഡ്നിയില്‍ 15 പേരെ ഐ.എസ് തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം ബന്ദികളാക്കി. മാര്ട്ടിന് പാലസിലെ ചോക്ലേറ്റ് കഫേയിലുണ്ടായിരുന്നവരെയാണ് സംഘം ബന്ദികളാക്കിയത്. അക്രമികളുടെ കൈവശം തോക്കുകളും ഗ്രനേഡുകളും കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ബന്ദികളെ രക്ഷിക്കാനായി പ്രത്യേക കമാന്‍ഡോ സംഘം ചോക്ലേറ്റ് കഫേ വളഞ്ഞിട്ടുണ്ട്. ഇതിനടുത്തുള്ള സിഡ്നി ഓപേറ ഹൗസില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശം പൂര്‍ണമായും സുരക്ഷേസേനയുടെ നിയന്ത്രണത്തിലായതായും അധികൃതര്‍ അറിയിച്ചു.
കഫേയിലുള്ളവരുടെ കൈവശം ഐ.എസ് പതാകകള്‍ കണ്ടതായി വാര്‍ത്താ ചാനല്‍ ന്യൂസ് സെവന് റിപ്പോര്‍ട്ട് ചെയ്തു. കഫേയുടെ എതിര്‍വശത്തുണ്ടായിരുന്ന വാര്‍ത്താ ചാനല്‍ ന്യൂസ് സെവന്റെ ബ്യൂറോയും ഒഴിപ്പിച്ചതായും ചാനല്‍ അറിയിച്ചു.
Comments