നഗരത്തില്‍ ഓട്ടോറിക്ഷകള്‍ പണിമുടക്ക് തുടങ്ങി. റെയില്‍വേ സ്റ്റേഷന് പരിസരത്തെ കൗണ്ടറില്‍ പഴയനിരക്ക് അടിച്ചാണ് കൂപ്പണ്‍ നല്‍കുന്നത്. ഇത് പുതിയ നിരക്കിലേക്ക് മാറ്റണമെന്ന ആവശ്യം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത ഓട്ടോ കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് ആറുമുതല്‍ സമരം തുടങ്ങിയത്. പുതിയ നിരക്കില്‍ കൂപ്പണ്‍ നല്കാന് പ്രയാസമുണ്ടെങ്കില്‍ അത് നടപ്പാക്കും വരെ കൂപ്പണ്‍ നല്‍കേണ്ടതില്ളെന്നാണ് ഓട്ടോ സംഘടനകളുടെ അഭിപ്രായം. ആവശ്യം നടപ്പാകും വരെ സമരം തുടരാനാണ് തീരുമാനം.
Comments