ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റികൊണ്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. കേസിലെ സാക്ഷികളില്‍ നിന്നു ലഭിച്ച തെളിവുകള്‍ മാണിയെയും സര്‍ക്കാറിനെയും കുടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ചെന്നിത്തല അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ട് കേസ് നടത്തുന്നതെന്നും വി.എസ് ആരോപിച്ചു.
ഉരുട്ടി കൊലക്കേസില്‍ വിചാരണ നേരിടുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജിത് കുമാറിനെയാണ് കേസിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് മാണിക്കെതിരായ കേസ് തേച്ചു മാച്ചു കളയാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ മതിയായ തെളിവുകള്‍ ലഭിച്ച കേസ് ഇല്ലാതാക്കാനുള്ള ഹീന നടപടിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്നതെന്നും വി.എസ് പ്രതികരിച്ചു. നിയമസഭക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments