ക്രിസ്തുമസ് ദിനത്തില്‍ സി.ബി.എസ്.ഇ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചേക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി. ക്രിസ്തുമസ് ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ സ്കൂളുകളില്‍ പരിപാടികള്‍ നടത്തുമെന്നും അതിനാല്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ദേശീയ ദിനപത്രങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു.
ഡിസംബര്‍ 25 ന് സി.ബി.എസ്.ഇ സ്കൂളുകളെ പങ്കെടുപ്പിച്ച് ഉപന്യാസ മത്സരവും മറ്റ് പരിപാടികളും നടത്തുന്നുണ്ട്. എന്നാല്‍ അത് ഓണ്‍ലൈന്‍ വഴിയാണ് സംഘടിപ്പിക്കുന്നതെന്നും സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments