ടെലിവിഷനിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ജ്യോതിഷവും രാശിയും ഭാവിപ്രവചനങ്ങളുമെല്ലാം ടി.വിയില്‍ മാത്രമല്ല, അച്ചടി മാധ്യമങ്ങളടക്കമുള്ളവയില് ഉണ്ട്. ഇത് സര്‍വകലാശാലകളിലടക്കം പഠിപ്പിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
സായ് കല്യാണ്‍ സന്‍സ്ത എന്ന സംഘടനയുടെ പരാതി ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ആര്.എസ്. എന്‍ഡ്ലോ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്. ജ്യോതിഷം ഇന്ത്യയില്‍ മാത്രമല്ല ഉള്ളത്. പരാതിക്കാര്‍ ചൂണ്ടിക്കാണിച്ച ജ്യോതിഷ പരിപാടികള്‍ സംപ്രേഷണചട്ടങ്ങള് ലംഘിക്കുന്നതായി കണ്ടത്തെിയിട്ടില്ല.
പരാതിക്കാര്‍ക്ക് പ്രക്ഷേപണ മന്ത്രാലയത്തെയോ ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ളയ്ന്റ് കൗണ്‍സിലിനെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Comments