ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. എയര്‍ കമോഡര്‍ സഞ്ജയ് ചൗഹാന് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബരേജ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. പതിവ് പരിശീലന പറക്കലിനിടയിലാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ജാംനഗറില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഉടന്‍തന്നെ തകര്‍ന്നു വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അപകടകാരണം എന്തെന്ന് വ്യക്തമല്ല.
Comments