രാജസ്ഥാനിലെ 108 ആംബുലന്‍സ് അഴിമതി കേസില്‍ വയലാര്‍ രവിയുടെ മകന് രവി കൃഷ്ണക്കെതിരെ കുറ്റപത്രം. രവി കൃഷ്ണ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വികിറ്റ്സ് കമ്പനി ഡയറക്ട്ടറായ രവി കൃഷ്ണയെകൂടാതെ, സി ഇ ഓ ശ്വേത മംഗള്‍,ജീവനക്കാരനായ അമിത് ആന്റണി അലക്സ് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍,വഞ്ചന കുറ്റങ്ങളാണ് സി ബി ഐ ചുമത്തിയിരിക്കുന്നത്.
Comments