ദുരൂഹ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചൈനയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍ ജോലിചെയ്യുന്ന അമേരിക്കക്കാരെ നാട്ടിലേക്ക് തിരിച്ചുവിളിച്ചു. ഗുവാങ്സോയിലെ കോണ്‍സുലേറ്റില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് വിചിത്രമായ രോഗലക്ഷണങ്ങള്‍ കണ്ടെത്. വിചിത്ര ശബ്ദങ്ങളും അനുഭവങ്ങളുമാണ് രോഗലക്ഷണമായി ഇവരില്‍ കാണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. വൈദ്യ പരിശോധനയില്‍ അസുഖ ബാധിതരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമടങ്ങുന്ന ഒരു സംഘത്തെ അമേരിക്കയിലേക്ക് മടക്കിയയച്ചതായി ഔദ്യോഗിക വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് പറഞ്ഞു. ആദ്യം ഒരു ഉദ്യോഗസ്ഥനു മാത്രമാണ് അസുഖ ബാധ കണ്ടത്. പിന്നീട് ഇത് മറ്റു ചിലരിലേക്കും വ്യാപിച്ചതായി കണ്ടെത്തുകയായിരുന്നു.
Comments