രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് കൊടുക്കുന്നതിന് മുമ്പ് രാഷ്ട്രീയകാര്യ സമിതി ചേരേണ്ടിയിരുന്നെന്ന് കെ.വി.തോമസ്. രാജ്യസഭാസീറ്റ് കോൺഗ്രസിന് കിട്ടേണ്ടിയിരുന്നതാണ്. കോൺഗ്രസ് പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുക്കേണ്ടിയിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുത്തതിൽ കോൺഗ്രസിലും ഘടക കക്ഷികകളിലും അതൃപ്തി പുകയുകയാണ്. പ്രവർത്തകരുടെ വിശ്വാസം വീണ്ടെടുക്കാൻ നടപടി വേണമെന്ന് ഷാനിമോൾ ഉസ്മാൻആവശ്യപ്പെട്ടു.
Comments