ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് നിയമവകുപ്പ് അറിഞ്ഞാണെന്ന് മുഖ്യമന്ത്രി. നിയമവകുപ്പ് ഇക്കാര്യം അറിഞ്ഞില്ലെന്ന കേരളാ കോണ്‍ഗ്രസ്സിന്റെ വാദത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഫയല്‍ മണിക്കൂറുകള്‍ മാത്രമാണ് നിയമവകുപ്പിലുണ്ടായത്. അപ്പോള്‍ തന്നെ അതിന് അംഗീകാരം നല്കാന് മന്ത്രി മാണി വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് കേരളാ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ വ്യക്തമാക്കിയിരുന്നത്.
Comments