You are Here : Home / News Plus

48 മണിക്കൂറിനകം 3000-ത്തിലധികം ഭീകരരെ കൊല്ലണമെന്ന് പാക് കരസേനാ മേധാവി

Text Size  

Story Dated: Friday, December 19, 2014 03:45 hrs UTC

അടുത്ത 48 മണിക്കൂറിനകം 3000-ത്തിലധികം ഭീകരരെ കൊല്ലണമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് പാക് കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാക് സേന താലിബാനെ പിന്തുടരുകയാണെന്നും അവരെ അധികംതാമസിക്കാതെ ഉന്മൂലനം ചെയ്യുമെന്നും ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സൈനികര്‍ ഭീകകരരെ പോലെ ഭീരുക്കളല്ല. അവര്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കില്ല- ട്വീറ്റ് ഇങ്ങനെ അവസാനിക്കുന്നു.

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളും ലഷ്‌കര്‍-ഇ-ത്വയ്ബ കമാന്‍ഡറുമായ സക്കിയുര്‍ റഹ്മാന്‍ ലഖ്വിക്ക് പാകിസ്താന്‍ കോടതി ജാമ്യം അനുവദിച്ച് ഒരു ദിവസത്തിനകമാണ് ഈ ആഹ്വാനം. ഭീകരാക്രമണക്കേസ് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ പാക് ഭരണകൂടം അയഞ്ഞ സമീപനം സ്വീകരിക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ശരിവെക്കുന്നതാണ് ജാമ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.