ഓസ്ട്രേലിയയിലെ കെയിന്‍സ് നഗരത്തിലെ ഒരുവീട്ടിനുള്ളില് എട്ടു കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. അവര്‍ക്കൊപ്പമുണ്ടായിരുന്ന സത്രീയെ അതീവഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മനൂറയിലെ മുറെ സ്ട്രീറ്റിലുള്ള വീട്ടിലാണ് ഇവരെ കണ്ടത്. അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. സ്ത്രീക്ക് കുട്ടികളുമായുള്ള ബന്ധം ഇനിയും വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര മുതല്‍ 15 വയസ്സിനിടയിലുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് പോലീസ് കണ്ടെടുത്തത്. കൊലപാതകമാണോ കൂട്ടആത്മഹത്യയാണോ എന്ന് വ്യക്തമല്ല.
Comments