ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ തിഹാര്‍ ജയില്‍ ആക്രമിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ജയിലില്‍ കഴിയുന്ന കൊടുംഭീകരരെ മോചിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജയിലിന്റെ സുരക്ഷ മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചുവെന്ന് ഡിഐജി മുകേഷ് പ്രസാദ് പറഞ്ഞു. ജയിലിലുള്ള ഭീകരരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ജയിലധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
സുരക്ഷകാര്യങ്ങള്‍ വിലയിരുത്താന്‍ രാവിലെ ഡിഐജി ജയിലിലെത്തിയിരുന്നു. ഭീകരരെ കൂടാതെ ഹരിയാണ മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാല, സഹാറ മേധാവി സുബ്രതോ റോയ് തുടങ്ങിയവരും ജയിലിലുണ്ട്. ഇവരുടെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Comments