ബാറുകളിലൂടെ വൈനും ബിയറും നല്‍കുന്നത് മദ്യപാനത്തിനുള്ള പരിശീലനമായി മാറുമെന്ന് മുസ്ലിം ലീഗ്. മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ തിരികെ പോയി. സര്‍ക്കാരിന്റെ വിശദീകരണങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടില്ല. കെപിസിസിയുടെ നിലപാടിനനുസരിച്ച് ലീഗിന്റെ സ്വതന്ത്രനിലപാട് മാറ്റാനാകില്ല. മദ്യനയത്തില്‍ ഇളവ് നല്കുന്ന നിലപാടിനെതിരെ ശക്തമായി മുന്നോട്ടുപോകുമെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൂര്‍ണ മദ്യനിരോധനം നയമാണെന്ന് പ്രസ്താവിച്ച ലീഗിന്റെ എതിര്‍പ്പോടുകൂടി തന്നെയാണ് പൂട്ടിയ 418 ബാറുകളില്‍ ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ വ്യഴാഴ്ച തീരുമാനമെടുത്തത്.
Comments