ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് നോവലിസ്റ്റ് സുഭാഷ് ചന്ദ്രന് അര്‍ഹനായി. സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനാണ് പുരസ്കാരം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച നോവല്‍ ഡി.സി ബുക്സ് പുസ്തക രൂപത്തില്‍ പുറത്തിറക്കിയിരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
തന്റെ നാടിന്റെ അസ്തിത്വം തേടിയുള്ള യാത്രയില്‍ കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ വൈകാരിക ചരിത്രം പറയുന്ന നോവല്‍ ഇതിനകം തന്നെ പുസ്തക ലോകത്ത് ശ്രദ്ധേയ നിര കയ്യടക്കിയിരുന്നു. 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഓടക്കുഴല്‍ അവാര്‍ഡും ഈ കൃതിയെ തേടിയത്തെിയിരുന്നു.
Comments