ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും അവസാനവട്ട വോട്ടെടുപ്പ് ആരംഭിച്ചു. കഴിഞ്ഞ നാലുഘട്ടങ്ങളിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു.
ഉപമുഖ്യമന്ത്രി താരാചന്ദ് അടക്കം 213 സ്ഥാനാര്‍ഥികളാണ് അഞ്ചാംഘട്ടത്തില്‍ കശ്മീരില്‍ ജനവിധിതേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കള്‍ ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു. സമാധാനപരമായാണ് പ്രചാരണപരിപാടികള്‍ സമാപിച്ചത്.
ജാര്‍ഖണ്ഡില്‍ 16 നിയമസഭാ മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ്. 16 സ്ത്രീകളടക്കം 208 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറനും അവസാനഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നുണ്ട്.
Comments